ബറോസ് സിനിമയുടെ ഓടിടി റിലീസ് – ജനുവരി 22 മുതൽ ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ നാല് ഭാഷകളിലാണ് ബറോസ് സ്ട്രീമിംഗ് ചെയ്യുന്നത്

Barroz on Hotstar Streaming
Barroz on Hotstar Streaming

നിധി കാക്കുന്ന ഭൂതങ്ങളുടെ കഥ നമ്മൾ കേട്ട് വളർന്നതാണ്. എന്നാൽ രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളായി വിസ്മയങ്ങൾ കോർത്തിണക്കി മലയാളത്തിന്റെ മഹാനടനായ മോഹൻലാലിന്റെ ആദ്യ സംവിധാന സമ്പ്രഭമായ ബറോസ് തികച്ചും വ്യത്യസ്തമായ അനുഭവമാണ് കാഴ്ച്ച വെക്കുന്നത്. ജിജോ പുന്നൂസ് തിരക്കഥ എഴുതിയ ഈ ഫാന്റസി സിനിമ ആശിർവാദ് സിനിമാസിന്റെ ബാന്നറിൽ ആന്റണി പെരുമ്പാവൂരാണ് നിർമിച്ചിരിക്കുന്നത്.

മോഹൻലാലിനെ കൂടാതെ മായ, സാറാ വേഗ, തുഹിൻ മേനോൻ, ഗുരു സോമസുന്ദരം , സീസർ ലോറന്റെ റാട്ടൺ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സന്തോഷ് ശിവൻ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിൻ്റെ സംഗീത സംവിധാനം ലിഡിയൻ നാധസ്വരമാണ്

ഈ ഫാന്റസി വിസ്മയം കാണാതെ പോകരുത്. ജനുവരി 22 മുതലാണ് ബറോസ് ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നത്.

OTT Release Date of Barroz
OTT Release Date of Barroz
കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment