ഈ ആഴ്ച ചലച്ചിത്രതാരങ്ങളായ ധർമ്മജനും പ്രജോദ് കലാഭവനും ശിവദയും പിന്നെ സൂപ്പർ ഹിറ്റ് പരമ്പര ” മൗനരാഗ” ത്തിലെ ജനപ്രിയതാരങ്ങളും
ശനി ( 30 നവംബര്‍ ) , ഞായർ ( 01 ഡിസംബര്‍ ) ദിവസങ്ങളിൽ ഏഷ്യാനെറ്റില്‍ എങ്കിലേ എന്നോട് പറ സ്പെഷ്യല്‍ എപിസോഡുകള്‍
ആവേശം നിറഞ്ഞ ഗെയിം ഷോ “എങ്കിലേ എന്നോട് പറ” യിൽ ഈ വരുന്ന ശനി ( 30/ 11/ 2024 ) , ഞായർ ( 01/ 12/ 2024 ) ദിവസങ്ങളിൽ പ്രശസ്തചലച്ചിത്രതാരങ്ങളും ജനപ്രിയടീലിവിഷൻതാരങ്ങളും മത്സരാത്ഥികളായി എത്തുന്നു .
നവംബർ 30 , ശനിയാഴ്ച മലയാളസിനിമയിലെ ഹാസ്യതമ്പുരാക്കന്മാരായ ധർമ്മജനും പ്രജോദ് കലാഭവനുമൊപ്പം തെന്നിന്ത്യൻ താരസുന്ദരി ശിവദയും മത്സരിക്കാനെത്തുന്നു. കോമഡിയും സസ്പെൻസും നിറഞ്ഞ ഈ എപ്പിസോഡ് പ്രേക്ഷകർക്ക് ഒരു പുത്തൻ അനുഭവമായിരിക്കും .
Enkile Ennodu Para
ഡിസംബർ 1 , ഞായറാഴ്ച ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പരയിലെ താരങ്ങൾ കൊമ്പുകോർക്കുന്നു. നലീഫ് – ഐശ്വര്യ , ജിത്തു – ദർശന , കല്യാൺ – വർഷ ജോഡികളാണ് മത്സരിക്കാൻ എത്തുന്നത്. കളിയും ചിരിയും ഉദ്യോഗനിമിഷങ്ങളും സമ്മാനിച്ചുകൊണ്ട് പ്രേക്ഷകർക്ക് എന്നും മനസ്സിൽ താലോലിക്കാനുള്ള ഒരു എപ്പിസോഡായി ഇതു മാറും.
ചലച്ചിത്രതാരങ്ങളും ബിഗ് ബോസ് മത്സരാര്ഥികളുമായ ശ്വേത മേനോനും സാബുമാണ് ഈ ഷോയുടെ അവതാരകർ . “എങ്കിലേ എന്നോട് പറ” ഏഷ്യാനെറ്റിൽ എല്ലാ ശനി, ഞായർ ദിവസങ്ങളിലും രാത്രി 9 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.