കൊച്ചി കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഓഗസ്റ്റ് 24ന് വൈകുന്നേരം ആറുമണിക്കാണ് താരനിബിഡമായ പരിപാടി അരങ്ങേറുന്നത്
സീ കേരളം കുടുംബം അവാർഡ്സ് – ഓഗസ്റ്റ് 24-ന് രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ
ദക്ഷിണേന്ത്യൻ സിനിമ ലോകത്തിലെ വമ്പൻ താരങ്ങൾ അണിനിരക്കുന്ന മെഗാ അവാർഡ് നിശയ്ക്കൊരുങ്ങി കൊച്ചി. ഈ ശനിയാഴ്ച, ഓഗസ്റ്റ് 24-ന് കടവന്ത്രയിലുള്ള രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ സീ കേരളം കുടുംബം അവാർഡ് നിശയിൽ തങ്ങളുടെ സാന്നിധ്യം കൊണ്ട് ചാരുത പകരാൻ എത്തുന്നത് മമ്മൂട്ടി, ഖുശ്ബു, ജോണി ആൻ്റണി, സൈജു കുറുപ്പ്, രമേഷ് പിഷാരടി, നാദിർഷാ തുടങ്ങി നിരവധി മുൻനിര താരങ്ങളാണ്.
സീ കേരളം കുടുംബം അവാർഡ്സ്
ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന അവാർഡ് നിശ സീ കേരളം സംപ്രേഷണം ചെയ്യുന്ന സീരിയലുകളെയും അവയിൽ അഭിനയിക്കുന്ന ജനപ്രിയ അഭിനേതാക്കളെയും പുരസ്കാരങ്ങൾക്കായി തിരഞ്ഞെടുക്കും. ജനപ്രിയ നായകൻ, ജനപ്രിയ നായിക, ജനപ്രിയ സീരിയൽ, ജനപ്രിയ വില്ലൻ, ജനപ്രിയ സീരിയൽ ദമ്പതികൾ എന്നിങ്ങനെയുള്ള വിഭാഗങ്ങളിലാണ് പുരസ്ക്കാരങ്ങൾ സമ്മാനിക്കുന്നത്.
ആഗസ്ത് ആദ്യ വാരം ആരംഭിച്ച പൊതു വോട്ടിംഗിനെ അടിസ്ഥാനമാക്കിയാണ് പുരസ്ക്കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.
സീ കേരളം അവാർഡ്സ്
കേരളത്തിലുടനീളമുള്ള സീ കേരളം പ്രേക്ഷകരുടെ വോട്ടുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി അവാർഡ് ജേതാക്കൾക്ക് ആദരവും ട്രോഫികളും സമ്മാനിക്കും.
മുൻനിര ചലച്ചിത്ര താരങ്ങളുടെ സാന്നിധ്യം ആദ്യ സീ കേരളം കുടുംബം അവാർഡ് നിശയ്ക്ക് കൂടുതൽ ചാരുത പകരും. സീ കേരളം കലാകാരന്മാർ സജ്ജമാക്കുന്ന വിവിധ പരിപാടികളും അവാർഡ് നിശയുടെ ഭാഗമായി വേദിയിലെത്തും. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യ പാസുകളിലൂടെയായിരിക്കും.