ഗർർ സിനിമയുടെ ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ച് ഡിസ്നി+ഹോട്ട്സ്റ്റാര്‍ – ആഗസ്റ്റ് 20 മുതൽ സ്ട്രീമിംഗ്

മലയാളം കോമഡി ഡ്രാമ ഗ്ർർർ ആഗസ്റ്റ് 20 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു , ഡിസ്നി+ഹോട്ട്സ്റ്റാര്‍ ഏറ്റവും പുതിയ ഓടിടി റിലീസ്

ആഗസ്റ്റ് 20 മുതൽ ഡിസ്നി+ഹോട്ട്സ്റ്റാറിൽ ഗർർ ഓണ്‍ലൈന്‍ സ്ട്രീമിംഗ്

കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന മലയാളം കോമഡി ഡ്രാമ ഗർർർ ആഗസ്റ്റ് 20 മുതൽ ഡിസ്നി+ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. ഈ സർവൈവൽ കോമഡി എന്റെർറ്റൈനെറുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ജെയ് കെ ആണ്.
ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശനും ആര്യയും ചേർന്നാണ് ഗർർർ നിർമ്മിച്ചിരിക്കുന്നത്..

Grrr Movie OTT Release Date and Platform
Grrr Movie OTT Release Date and Platform

‘ദർശൻ’ എന്ന സിംഹവും ശ്രദ്ധേയമായ കഥാപാത്രമായി എത്തുന്ന ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടിനൊപ്പം ശ്രുതി രാമചന്ദ്രൻ, മഞ്ജു പിള്ള, ഷോബി തിലകൻ, അലൻസിയർ ലേ ലോപ്പസ്, രമേഷ് പിഷാരടി, അനഘ, രാജേഷ് മാധവൻ, സെന്തിൽ കൃഷ്ണ എന്നിവരും അണിനിരക്കുന്നു.

ഇതുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്ത

കോമഡി സ്റ്റാർസ് ഫെസ്റ്റിവൽ , മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷൻ്റെ (MAA) സഹകരണത്തോടെ ഏഷ്യാനെറ്റ് ഒരുക്കിയ മെഗാ സ്റ്റേജ് ഷോ – ഓഗസ്റ്റ് 17, 18 തീയതികളിൽ വൈകുന്നേരം 6 മണി മുതൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

കഥ

പ്രണയ നൈരാശ്യം കാരണം മദ്യ ലഹരിയിൽ സിംഹക്കൂട്ടിലേക്ക് എടുത്ത് ചാടുന്ന ഒരു യുവാവും തുടർന്ന് ഉണ്ടാകുന്ന കോലാഹലങ്ങളും രസകരമായി ഈ കോമഡി ചിത്രം അവതരിപ്പിക്കുന്നു.

Malayalam OTT Release This Week
Malayalam OTT Release This Week

ജയേഷ് നായർ ഛായാഗ്രഹണവും വിവേക് ​​ഹർഷൻ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൻ്റെ സംഗീത സംവിധാനം ഡോൺ വിൻസെൻ്റ് , കൈലാസ് മേനോൻ, ടോണി ടാർസ് എന്നിവർ ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്

ആഗസ്റ്റ് 20 മുതലാണ് ഈ സർവൈവൽ കോമഡി ചിത്രം ‘ഗ്ർർർ’ ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നത്

കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment