ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ – മനോരമമാക്സിൽ ആഗസ്റ്റ് 9 മുതൽ വിഷ്ണു നാരായൺ സംവിധാനം ചെയ്തിരിക്കുന്ന നടന്ന സംഭവം ലഭ്യമാവും
സൂപ്പർഹിറ്റ് ചിത്രം നടന്ന സംഭവം ആഗസ്റ്റ് 9 മുതൽ മനോരമമാക്സിൽ
കുടുംബ പ്രേക്ഷകരുടെ പ്രിയ താരങ്ങളായ ബിജു മേനോനും സുരാജ് വെഞ്ഞാറന്മൂടും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘നടന്ന സംഭവം‘, മനോരമമാക്സിൽ ആഗസ്റ്റ് 9 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. ശ്രുതി രാമചന്ദ്രൻ, ലിജോമോൾ ജോസ്, ജോണി ആൻ്റണി, ലാലു അലക്സ് തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.
രാജേഷ് ഗോപിനാഥൻ തിരക്കഥ ഒരുക്കി വിഷ്ണു നാരായൺ സംവിധാനം ചെയ്തിരിക്കുന്ന ‘നടന്ന സംഭവം’ ഒരു കോമഡി ഫാമിലി ഡ്രാമയാണ്.
ഓടിടി റിലീസ്
പുരോഗമനപരമായ ആശയത്തെ നർമ്മത്തിൽ പൊതിഞ്ഞ്, ലളിതമായി അവതരിപ്പിക്കുന്ന സിനിമയാണ് ‘നടന്ന സംഭവം’. നഗരത്തിലെ ഒരു വില്ല കമ്മ്യൂണിറ്റിയെ ചുറ്റിപ്പറ്റിയാണ് ‘നടന്ന സംഭവ’ത്തിൻ്റെ കഥ പുരോഗമിക്കുന്നത്. അവിടെ പുതുതായി താമസിക്കാൻ എത്തുന്ന ഒരാൾ, പെട്ടെന്ന് സ്ത്രീകൾക്ക് ഇടയിൽ പ്രിയപ്പെട്ടവനാകുന്നു. അയാൾ എല്ലാവർക്കും വേണ്ടപ്പെട്ടവനാകുന്നു.
തുടർന്നുണ്ടാവുന്ന സംഘർഷങ്ങളും സംഭവവികാസങ്ങളാണ് ‘നടന്ന സംഭവം’ പറയുന്നത്. സദാചാര പ്രവർത്തികളെയും, പിന്തിരിപ്പൻ ചിന്താഗതികളെയും, ആക്ഷേപഹാസ്യത്തിലൂടെ രസകരമായി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു.
മനോരമമാക്സ് സിനിമകള്‍
‘നടന്ന സംഭവം’ കൂടാതെ നാന്നൂറിൽ അധികം മലയാളം സിനിമകളും, മഴവിൽ പരമ്പരകളും, മാക്സ് ഒറിജിനൽസും, മനോരമമാക്സ് ലൂടെ ആസ്വദിക്കാം. ആപ്പ് സ്റ്റോറിൽ നിന്നോ പ്ലേ സ്റ്റോറിൽ നിന്നോ, കണക്ട്ഡ് ടി. വികളുടെ ആപ്പ് സ്റ്റോറിൽ നിന്നോ പ്രേക്ഷകർക്ക് മനോരമമാക്സ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.