പുത്തൻ പുതിയ സൂപ്പർഹിറ്റ് ചിത്രം മന്ദാകിനി – ജൂലൈ 12 മുതൽ മനോരമമാക്‌സിൽ
ഒരു കല്യാണ രാത്രിയിൽ അരങ്ങേറുന്ന രസകരമായ സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് ‘മന്ദാകിനി‘ യുടെ കഥ പുരോഗമിക്കുന്നത്. സ്വാഭാവികമായ നർമ്മ മുഹൂർത്തങ്ങളാൽ സമ്പന്നമായ ചിത്രം, കുടുംബ പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ചാണ് ഒരുക്കിയിരിക്കുന്നത്. അഭിനേതാക്കളുടെ പ്രകടനം കൊണ്ടും, വ്യത്യസ്‌തമായ നർമ്മം കൊണ്ടും, ചിത്രം തിയ്യേറ്ററിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഓടിടി റിലീസ് മലയാളം
യുവ താരങ്ങളിൽ ശ്രദ്ധേയരായ അനാർക്കലി മരിക്കാറും അൽത്താഫ് സലീമും മുഖ്യ വേഷങ്ങളിലെത്തുന്ന ‘മന്ദാകിനി’, ജൂലൈ 12 മുതൽ മനോരമമാക്‌സിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. ഗണപതി, പ്രിയ പ്രകാശ്, ലാൽ ജോസ്, അശ്വതി ശ്രീകാന്ത്, ജൂഡ് ആന്തണി, ജാഫർ ഇടുക്കി, ജിയോ ബേബി, തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.
ഷിജു. എം ഭാസ്‌ക്കർ, ഷാലു എന്നിവരുടെ തിരക്കഥയിൽ വിനോദ് ലീലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.അഭിനേതാക്കളുടെ പ്രകടനം കൊണ്ടും, വ്യത്യസ്‌തമായ നർമ്മം കൊണ്ടും, ചിത്രം തിയ്യേറ്ററിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മനോരമമാക്‌സ് പുതിയ സിനിമകള്‍
ബിബിൻ അശോക് സംഗീത സംവിധാനം ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങളും ഏറെ പ്രശംസ ഏറ്റുവാങ്ങി.ബിബിൻ അശോക് സംഗീത സംവിധാനം ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങളും ഏറെ പ്രശംസ ഏറ്റുവാങ്ങി.
‘മന്ദാകിനി’ കൂടാതെ നാന്നൂറിൽ അധികം മലയാളം സിനിമകളും, മഴവിൽ പരമ്പരകളും, മാക്‌സ് ഒറിജിനൽസും, മനോരമമാക്‌സിലൂടെ ആസ്വദിക്കാം. ആപ്പ് സ്‌റ്റോറിൽ നിന്നോ പ്ലേ സ്‌റ്റോറിൽ നിന്നോ, കണക്ട്ഡ് ടി. വികളുടെ ആപ്പ് സ്‌റ്റോറിൽ നിന്നോ പ്രേക്ഷകർക്ക് മനോരമമാക്‌സ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.