ബിഗ് ബോസ് മലയാളം സീസൺ 5 ഷോയിലെ വൈൽഡ് കാർഡ് മത്സരാർത്ഥി – അനു ജോസഫ് പ്രൊഫൈൽ
ബിഗ് ബോസ് സീസൺ 5 ഷോയില്‍ നിന്ന് ഏറ്റവും ഒടുവില്‍ പുറത്തായത് മനീഷ കെഎസ് , ശ്രീദേവി മേനോന് എന്നിവരാണ്. പുതിയ മത്സരാർത്ഥി അനു ജോസഫ് വൈൽഡ് കാർഡ് മത്സരാർത്ഥിയായി ഷോയിൽ പ്രവേശിച്ചു. ഹനാൻ ഹമീദ് (സോഷ്യൽ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ ), ഒമർ ലുലു (സംവിധായകൻ) എന്നിവര്‍ക്ക് ശേഷം വൈൽഡ് കാർഡ് മത്സരാർത്ഥിയായി ബിഗ്ഗ് ബോസ്സിലേക്ക് എത്തുന്ന മത്സരാർത്ഥിയാണ് അനു ജൊസഫ് . ഹനാൻ ഹമീദ് ഇപ്പോൾ ബിഗ്ഗ് ബോസ്സ് ഹൗസിലില്ല, 18-ാം ദിവസം ആരോഗ്യപ്രശ്നങ്ങൾ കാരണം ഹനാന് ഷോയില്‍ നിന്നും പുറത്തേക്കു പോയി.
അഖിൽ മാരാർ, അനിയൻ മിഥുൻ, അഞ്ജുസ് റോഷ്, സെറീന ആൻ ജോൺസൺ, ജുനൈസ് വിപി, നാദിറ മെഹ്റിൻ, ഒമർ ലുലു, റെനീഷ റഹ്മാൻ, റിനോഷ് ജോർജ്, സാഗർ സൂര്യ, ഷിജു അബ്ദുൾ റഷീദ്, ശോഭാ വിശ്വനാഥ്, ശ്രുതി ലക്ഷ്മി, വിഷ്ണു ജോഷി എന്നിവരാണ് ബിഗ് ബോസ് മലയാളം സീസൺ 5 ഷോയില്‍ നിലവിലുള്ളവര്‍.
അനു ജോസഫ്
കൈരളി ടിവി സീരിയലായ കാര്യം നിസ്സാരത്തിലെ അഭിനയത്തിലൂടെയാണ് അനു ജോസഫ് ജനപ്രിയയായത്, അഡ്വ. സത്യഭാമ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്, സീരിയലിൽ കെ. മോഹനകൃഷ്ണന്റെ (അനീഷ് രവി) ഭാര്യയായി അനു അഭിനയിച്ചു.
കാര്യം നിസ്സാരം സീരിയല്‍ കൈരളി ടിവിയില്‍ 1000-ത്തിലധികം എപ്പിസോഡുകൾ പൂർത്തിയാക്കി, ടിവി ചന്ദ്രന്റെ “പാഠം ഒന്ന് ഒരു വിലാപം” എന്ന ചിത്രത്തിലൂടെയാണ് അവർ തന്റെ അഭിനയ ജീവിതം ആരംഭിച്ചത്, വാഹിദ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീട് സപ്തമശ്രീ തസ്കരഹ, പത്തേമാരി, ഗ്രേറ്റ് ഫാദർ, ഷെർലക് ടോംസ്, മാർഗംകളി തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.
വെള്ളിമൂങ്ങ സിനിമയില്‍ അനു ജോസഫിന് ശ്രദ്ധേയമായ വേഷം ലഭിച്ചു, സാലിയുടെ വേഷമാണ് അവർ വെള്ളിമൂങ്ങയില്‍ ചെയ്തത്. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്ത ചിത്രലേഖ സീരിയലിലൂടെയാണ് അവർ മിനി സ്ക്രീൻ കരിയർ ആരംഭിച്ചത്. മറ്റൊരു സൂര്യ ടിവി സീരിയല്‍ മിന്നുകെട്ടിലൂടെ അനുവിന് ഒരു ബ്രേക്ക് ലഭിച്ചു, 1000-ത്തിലധികം എപ്പിസോഡുകൾ കടന്ന ആദ്യ മലയാളം സീരിയലായിരുന്നു അത്. അനു ജൊസഫ് മിന്നുകെട്ട് സീരിയലില്‍ യമുനയുടെ വേഷം ചെയ്യുകയും പിന്നീട് വിവിധ ചാനലുകലിലെ സീരിയലുകളില്‍ അഭിനയിച്ചു . ഇപ്പോൾ ബിഗ് ബോസ് സീസൺ 5 മലയാളം റിയാലിറ്റി ഷോയുടെ ഭാഗമാണ് അനു ജോസഫ്.