ദിലീപ് സിനിമ കേശു ഈ വീടിന്റെ നാഥൻ, സുരേഷ് ഗോപി നായകനായ കാവൽ – ഏഷ്യാനെറ്റ് മൂവീസ് ഓണം 2022
തിരുവോണദിന പ്രീമിയർ ചിത്രം , നാദിർഷ സംവിധാനം ചെയ്ത് ദിലീപ്-ഉർവശി താരജോഡി ഒരുമിച്ച സൂപ്പർഹിറ്റ് കോമഡി എന്റെർടെയ്നർ “കേശു ഈ വീടിന്റെ നാഥൻ” തിരുവോണ ദിനമായ സെപ്റ്റംബർ 08 വ്യാഴാഴ്ച ഉച്ചയ്ക്ക് 12.00 മണി മുതൽ ഏഷ്യാനെറ്റ് മൂവീസിൽ. ദിലീപ്-ഉർവശി കോമ്പിനേഷനും.70കാരനും അറുപിശുക്കനുമായ കേശുവിന്റെ ജീവിതത്തിലെ ചില അനുഭവങ്ങൾ ചേർത്തുവെച്ചാണ് ഈ ഫാമിലി എന്റർടെയ്നർ നാദിർഷയും തിരക്കഥാകൃത്ത് സജീവ് പാഴൂരും ഒരുക്കിയിരിക്കുന്നത്.
ഏഷ്യാനെറ്റ് മൂവീസ് തിരുവോണദിന പ്രീമിയർ ചിത്രം – നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത് മലയാളത്തിന്റെ സ്വന്തം ആക്ഷൻ മെഗാസ്റ്റാർ സുരേഷ് ഗോപി നായകനായ സൂപ്പർഹിറ്റ് ചലച്ചിത്രം “കാവൽ” തിരുവോണ ദിനമായ സെപ്റ്റംബർ 08 വ്യാഴാഴ്ച വൈകുന്നേരം 06.00 മണി മുതൽ ഏഷ്യാനെറ്റ് മൂവീസിൽ.
തമ്പാനായി സുരേഷ് ഗോപി എത്തുമ്പോള്‍ ആന്റണി എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രണ്‍ജി പണിക്കരാണ്. സുരേഷ് ഗോപി ആരാധകരെ മാത്രമല്ല ഫാമിലി ആക്ഷന്‍ സിനിമകള്‍ ഇഷ്ടപ്പെടുന്ന എല്ലാ പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്ന വിധമാണ് കാവലിന്റെ രചനയും സംവിധാനവും നിതിന്‍ രണ്‍ജി പണിക്കര്‍ നിര്‍വ്വഹിച്ചിരിക്കുന്നത്.