പുതിയ പരസ്യ കാംപയ്ന് – ഒരു പടത്തിന് പോയാലോ
പ്രേക്ഷകരെ പഴയപോലെ തീയേറ്ററുകളിലേക്ക് തുടര്‍ച്ചയായി ആകര്‍ഷിക്കാന്‍ പുതിയ സിനിമകള്‍ക്ക് കഴിയാത്ത ഒരു സാഹചര്യത്തില്‍, കേരളത്തിലെ നമ്പര്‍ 1 മൂവിചാനലായ ഏഷ്യാനെറ്റ് മൂവീസ് ചലച്ചിത്ര വ്യവസായത്തെ പിന്തുണച്ച് മുന്നോട്ടുവന്നിരിക്കുന്നു. തീയേറ്ററുകള്‍ക്ക്മാത്രം നല്കാന് കഴിയുന്ന ആ സവിശേഷ ദൃശ്യാനുഭവം ആസ്വദിക്കുന്നതിനായി ജനങ്ങളെ ക്ഷണിച്ചുകൊണ്ട് ഈ ഓണക്കാലത്ത് ഏഷ്യാനെറ്റ് മൂവീസ് ‘ഒരു പടത്തിന് പോയാലോ’ എന്ന പുതിയ പരസ്യ കാംപയ്ന് അവതരിപ്പിച്ചിരിക്കുകയാണ്. തീയേറ്ററില്‍ മാത്രം ലഭിക്കുന്നസിനിമയുടെ ആ ഇന്ദ്രജാലം മലയാളികളെ വീണ്ടും ഓര്‍മിപ്പിച്ചു കൊണ്ട് പുതിയ റിലീസുകള്‍ തീയേറ്ററില്‍ തന്നെ കാണാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതാണ് പുതിയ പരസ്യം. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെസഹകരണത്തോടെയാണ് ഏഷ്യാനെറ്റ് മൂവീസ് കേരളമെങ്ങും ഈ പ്രചരണം ആരംഭിച്ചിരിക്കുന്നത്.
പ്രോമോ വീഡിയോകള്‍
പുതിയ പരസ്യ കാപെയ്നെക്കുറിച്ച് സംസാരിച്ച ഏഷ്യാനെറ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കിഷന് കുമാറിന്റെവാക്കുകളില്, ‘ആരംഭകാലം തൊട്ട് ഏഷ്യാനെറ്റ് മൂവീസ്മലയാളം സിനിമയില്‍ അഭിമാനിക്കുകയും അതിന്റെ ഉന്നതിക്കായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളതാണ്. മലയാളസിനിമ നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍, തീയേറ്റര്‍ ഉടമകള്‍, സംവിധായകര്‍, നടീനടന്മാര് , സാങ്കേതികപ്രവർത്തകർ എന്നിങ്ങനെ സിനിമവ്യവസായത്തിന്റെ ഭാഗമായ നിരവധി ആളുകള്‍ നേരിടുന്ന പ്രതിസന്ധിയുടെ ആഴം മനസ്സിലാക്കിയാണ് ഞങ്ങള്‍ ഇങ്ങനെയൊരു പരസ്യ പദ്ധതി തയ്യാറാക്കിയത്.’തീയേറ്ററുകളിലേക്ക്ജനങ്ങളെ ക്ഷണിച്ചു കൊണ്ട് പുതുചിത്രങ്ങളുടെ വ്യാജപതിപ്പുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയും ആദ്യമായാണ് ഒരു ടെലിവിഷന്‍ ചാനല്‍ ഇങ്ങനെയൊരു പരസ്യ പ്രചരണവുമായി മുന്നോട്ടുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.