സീ5 ഒറിജിനല്‍സ് മലയാളത്തില്‍ ഉത്സാഹ ഇതിഹാസം അവതരിപ്പിച്ചു
കൊച്ചി, 2018: മലയാളത്തിലെ തങ്ങളുടെ ആദ്യ വെബ് സീരിസ് ഉത്സാഹ ഇതിഹാസം സീ5 ഒറിജിനല്‍സ് അവതരിപ്പിച്ചു. ഫിലിം മേക്കറായ ക്രിസ്റ്റോ കുരിശുംപറമ്പില്‍, സോഫ്റ്റുവെയര്‍ എന്‍ജിനിയറായ നിതിന്‍ രാജേന്ദ്രന് എന്നിവരുടെ ജീവിതത്തെ ചുറ്റിപറ്റിയാണ് ഉത്സാഹ ഇതിഹാസത്തിന്റെ കഥ വികസിക്കുന്നത്. സ്കൂള്‍കാലം മുതല്‍ സുഹൃത്തുക്കളായിരുന്ന ഇവര്‍ ഇപ്പോഴും ഒരുമിച്ചാണ്. അനീതി നിറഞ്ഞ ലോകത്തോടുള്ള ഇവരുടെ മധുരപ്രതികാരവും അതോട് അനുബന്ധിച്ചുള്ള സംഭവവികാസങ്ങളുമാണ് ഉത്സാഹ ഇതിഹാസം ചര്‍ച്ച ചെയ്യുന്നത്.
എട്ട് എപ്പിസോഡുകളാണ് ആദ്യ സീസണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാഹുല്‍ രാജഗോപാലും അര്ജുന് രത്തനുമാണ് ക്രിസ്റ്റോ ആയും നിതിനായും അഭിനയിക്കുന്നത്. ജീവിതത്തിലെ ചില തെറ്റായ തീരുമാനങ്ങളും ഇത് പരിഹരിക്കാനായി നടത്തുന്ന നെട്ടോട്ടങ്ങളും ഈ വെബ്സീരീസില്‍ ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട്.
സീ5വില്‍ ഈ വെബ് സീരീസ് ഇപ്പോള്‍ ലൈവാണ്
ഡിജിറ്റല്‍ ഫോര്‍മാറ്റിലുള്ള നല്ല കണ്ടന്റുകള്‍ക്ക് നല്ല വളക്കൂറുള്ള മണ്ണായി കേരള വിപണി മാറിയിട്ടുണ്ട്. പുറത്തിറങ്ങുന്നതിന് മുന്‍പെ ആളുകള്‍ക്കിടയില്‍ സംസാരവിഷയമാണ് സീ5ന്റെ ആദ്യ മലയാളം വെബ് സീരീസായ ഉത്സാഹ ഇതിഹാസം. ഇത് മലയാളികള്‍ക്കിടയില്‍ വലിയ വിജയമാകുമെന്ന് തന്നെയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. കേളത്തില്‍ ഏറ്റവും കൂടുതല്‍ ഡിജിറ്റല്‍ കണ്ടന്റുകള്‍ കണ്‍സ്യൂം ചെയ്യുന്നത് ചെറുപ്പക്കാരാണ്. ഇവരെ ആകര്‍ഷിക്കാന്‍ തരത്തിലുള്ള കണ്ടന്റാണ് സീ5 ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത്. സീ5ന്റെ നിരവധി മലയാളം വെബ് സീരീസ് പ്രോജക്ടുകളില്‍ ആദ്യത്തേതാണ് ഉത്സാഹ ഇതിഹാസം. അഭിമാനത്തോടെയാണ് ഇത് ഞങ്ങള്‍ സീ5 ഒറിജിനല്‍സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്’ സീ5 ഇന്ത്യ ബിസിനസ്, ഹെഡ് ഓഫ് ഡിജിറ്റല്‍, അര്‍ച്ചന ആനന്ദ് പറഞ്ഞു.
‘കഴിഞ്ഞ രണ്ടു വര്‍ഷത്തനിടെ മികച്ച ചില വെബ് സീരീസുകള്‍ കേരളത്തില്‍ പിറന്നു. വ്യത്യസ്തമാര്‍ന്ന ഫോര്‍മാറ്റുകളെയും ബോള്‍ഡായ സബ്ജെക്ടുകളെയും സ്വീകരിക്കാന്‍ സന്നദ്ധമാണ് മലയാളത്തിന്റെ മനസ്സ്. ഉത്സാഹ ഇതിഹാസത്തിന്റെ നിര്‍മ്മാണത്തിനായി സീ5വുമായുള്ള സഹകരണം ഏറെ ആവേശജനകമായിരുന്നു’ ഉത്സാഹ ഇതിഹാസം പെപ്പര്മീഡിയക്ക് വേണ്ടി പ്രൊഡ്യൂസ് ചെയ്ത രാധാകൃഷ്ണന് പറഞ്ഞു.
ആറ് വ്യത്യസ്ത ഭാഷകളിലായി മനംനിറയെ എന്റര്ടെയ്ന്മെന്റ് ലഭ്യമാക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ് സീ5. ഏപ്രില്‍ 2018 അവസാനത്തോടെ 20 ഒറിജിനല്‍ കണ്ടന്റുകള്‍ എന്ന ലക്ഷ്യമാണ് സീ5നുള്ളത്. മാര്‍ച്ച് 2019 ഓടെ 90ല്‍ അധികം ഷോകള്‍ സീ5ല്‍ ഉള്‍പ്പടുത്താനാണ് പദ്ധതി.
സീ5 ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്നും http://bit.ly/zee5and ഐഒഎസ് ആപ്പ് സ്റ്റോറില്‍നിന്നും http://bit.ly/zee5ios സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.
www.zee5.com, വെബ്സൈറ്റില്‍ പ്രോഗ്രസീവ് വെബ് ആപ്പായും ആപ്പിള്‍ ടിവിയിലും ആമസോണ്‍ ഫയര്‍ ടിവി സ്റ്റിക്കിലും ലഭ്യമാണ്. സീ5 ക്രോംകാസ്റ്റിലും സപ്പോര്‍ട്ട് ചെയ്യും.
ഫ്രീമിയം പ്രൈസിങ് മോഡലില്‍ ഫ്രീ ആയും പെയ്ഡായും ആപ്പ് ലഭ്യമാണ്. പ്രീമിയം കണ്ടന്റുകള്‍ പെയ്ഡ് ആപ്പിലാകും ലഭ്യമാകുക. സീ5 സബ്സ്ക്രിപ്ഷന് പാക്ക് സബ്സ്ക്രൈബ് ചെയ്യുന്നവര്‍ക്ക് മുഴുവന്‍ ലൈബ്രറി കണ്ടന്റുകളിലേക്കും ആക്സസ് ലഭിക്കും. പ്രതിമാസം 150 രൂപയാണ് സബ്സ്ക്രിപ്ഷന് റേറ്റെങ്കിലും സ്പെഷ്യല്‍ ലോഞ്ച് ഓഫര്‍ പ്രൈസായി 99 രൂപയ്ക്ക് ഇപ്പോള്‍ സബ്സ്ക്രിപ്ഷന് പാക്ക് ലഭ്യമാണ്.