ഏറ്റവും ജനപ്രീതി നേടുന്ന മലയാളം ടിവി പരിപാടിയായി കുടുംബ വിളക്ക് സീരിയല്‍
ബാര്‍ക്ക് പോയവാരത്തെ റേറ്റിംഗ് റിപ്പോര്‍ട്ട് പുറത്തു വിട്ടു, ഏഷ്യാനെറ്റ് തന്നെയാണ് ഏറ്റവും പ്രചാരമുള്ള മലയാളം ടിവി ചാനല്‍. രണ്ടാം സ്ഥാനത്തേക്ക് മഴവില്‍ മനോരമ തിരികെയെത്തി, മോഹന്‍ലാല്‍, സൂര്യ എന്നിവര്‍ അഭിനയിച്ച കാപ്പാന്‍ സിനിമയുടെ മലയാളം ഡബ്ബിംഗ് മെച്ചപ്പെട്ട റേറ്റിംഗ് ചാനലിന് നേടിക്കൊടുത്തു, വിജയ് നായകനായ ബിഗില്‍ സിനിമയുടെ പ്രീമിയര്‍ സൂര്യ ടിവിക്ക് മികച്ച റേറ്റിംഗ് നേടിക്കൊടുത്തു (6.48) . ഒരിക്കല്‍ കൂടി നടന്‍ വിജയ് തനിക്കു മലയാളി പ്രേക്ഷകര്‍ക്കിടയിലുള്ള സ്വാധീനം വ്യക്തമാക്കി.
കുടുംബ വിളക്ക് സീരിയൽ ടിആര്‍പ്പി ചാര്‍ട്ടില്‍ ഗംഭീര പ്രകടനം തുടരുകയാണ് ബാര്‍ക്ക് പുറത്തു വിട്ട ഏറ്റവും പുതിയ റേറ്റിംഗില്‍ ഈ പരമ്പര നേടിയത് 17.37 പോയിന്റ് ആണ്. അമ്മ അറിയാതെ സീരിയല്‍ പ്രോമോകള്‍ ചാനല്‍ കാണിച്ചു തുടങ്ങി.
ബിഗില്‍ മലയാളം 6.48 പോയിന്റ് ആണ് നേടിയത്, പോയ ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ കണ്ട സിനിമയും ഇതു തന്നെ. ഏഷ്യാനെറ്റ് പ്രീമിയര്‍ ചെയ്ത ഹെലന്‍ സിനിമയ്ക്ക് 4.1 പോയിന്റ് നേടിയപ്പോള്‍ കാപ്പാന്‍ 3.16 പോയിന്റ് നേടി മൂന്നാം സ്ഥാനത്ത് നിലകൊണ്ടു. പ്രേതം 2 സിനിമ 2.26, ലക്ഷ്മി 2.13, ഒരു യെമണ്ടന്‍ പ്രേമ കഥ 2.02 നേടി.
സീരിയല്‍ പ്രകടനം
മഴവില്‍ മനോരമ – ഭാഗ്യജാതകം – 1.32, ചാക്കോയും മേരിയും – 2.37, മഞ്ഞിൽ വിരിഞ്ഞ പൂവ് – 3.76, പ്രിയപ്പെട്ടവൾ – 1.85, അനുരാഗം – 1.31, നിങ്ങള്‍ക്കും ആകാം കോടീശ്വരൻ – 3.62
ഏഷ്യാനെറ്റ് – വാനമ്പാടി – 14.96, സീതാ കല്യാണം – 08.06, നീലക്കുയിൽ – 12.80, കസ്തൂരിമാൻ – 12.01, മൗനരാഗം – 11.08, ബിഗ് ബോസ് മലയാളം സീസണ്‍ 2- 10.44, പൗർണ മിതിങ്കൾ – 5.50, കുടുംബ വിളക്ക് – 14.54
സീ കേരളം – സിന്ദൂരം- 1.31, ചെമ്പരത്തി- 2.97, സ്വാതി നക്ഷത്രം ചോതി സീരിയൽ – 1.18, സത്യ എന്ന പെണ്‍കുട്ടി – 2.17, കബനി – 1.61, പൂക്കാലം വരവായി – 2.05, സുമംഗലി ഭവ – 0.98, സരിഗമപ കേരളം – 1.64.
സൂര്യ ടിവി – ഭദ്ര – 0.50, അലാവുദീൻ – 1.35, ഒരിടത്തൊരു രാജകുമാരി – 0.63, ചോക്കളേറ്റ് – 0.63, ഇത്തിക്കര പക്കി – 0.79, എന്റെ മാതാവ് – 0.96