ജനപ്രിയ ചാനലുകള്‍, പരിപാടികള്‍ ലേറ്റസ്റ്റ് ബാര്‍ക്ക് കേരള ചാനല്‍ റേറ്റിംഗ് ഡാറ്റ
20 ജൂണ്‍ മുതല്‍ 26 ജൂണ്‍ വരെയുള്ള കാലയളവില്‍ കേരള ചാനല്‍ സംപ്രേക്ഷണം ചെയ്ത പരിപാടികളുടെ പ്രകടന റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നു. വിനോദ ചാനലുകളായ ഏഷ്യാനെറ്റ് , സൂര്യാ ടിവി , മഴവില്‍ മനോരമ, കൈരളി ടിവി, അമൃത ടിവി എന്നിവരുടെ ജനപ്രീതിയില്‍ സംഭവിച്ച നേട്ടങ്ങളും കോട്ടങ്ങളും നമുക്ക് പരിശോധിക്കാം. പുതുതായി ആരംഭിച്ച അമ്മയറിയാതെ , നമുക്ക് പാര്‍ക്കുവാന്‍ മുന്തിരിത്തോപ്പുകള്‍ എന്നിവ പ്രേക്ഷകര്‍ എത്രത്തോളം സ്വീകരിച്ചു. വിശദമായ വിശകലനം കേരള ടിവി ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധപ്പെടുത്തുന്നതാണ്.
ഏറ്റവും പുതിയ ബാര്‍ക്ക് റേറ്റിംഗ്
Channel | Week 25 | Week 24 | Week 23 | Week 22 |
അമൃത ടിവി | 78 | 66.57 | 72 | 79.58 |
ഏഷ്യാനെറ്റ് | 745 | 720.12 | 575 | 529.48 |
കൈരളി ടിവി | 152 | 144.79 | 121 | 128.51 |
സൂര്യാ ടിവി | 333 | 327.08 | 337 | 284.59 |
മഴവില്‍ മനോരമ | 249 | 289.67 | 265 | 290.56 |
ഫ്ലവേര്‍സ് ചാനല്‍ | 284 | 254.05 | 289 | 258.4 |
സീ കേരളം | 204 | 177 | 172 | 178.12 |
Name | Week 25 | Week 24 |
ഏഷ്യാനെറ്റ് ന്യൂസ് | 203.69 | 196.81 |
ട്വന്റി ഫോര്‍ | 151.83 | 151.86 |
മനോരമ ന്യൂസ് | 95.87 | 99.42 |
മാതൃഭൂമി ന്യൂസ് | 80.63 | 79.34 |
ന്യൂസ് 18 കേരളം | 43.78 | 43.95 |
ജനം ടിവി | 37.18 | 36.64 |
മീഡിയാ വണ്‍ | 35.55 | 42.71 |
കൈരളി ന്യൂസ് | 29.86 | 25.54 |
മലയാളം ചാനല്‍ അപ്ഡേറ്റ്
ജനപ്രിയ വിനോദ പരിപാടി ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍സ് വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയിരിക്കുന്നു, തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 10:00 മണിക്കാണ് സംപ്രേക്ഷണം.
അക്ഷരത്തെറ്റ് , പുതിയ പരമ്പര ആരംഭിക്കുന്നു മഴവില്‍ മനോരമ ചാനലില്‍. ജൂലൈ 6 മുതല്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 8:30 മണിക്കാണ് സംപ്രേക്ഷണം.
ഗെയിം ഷോ ഉടന്‍ പണം സീസണ്‍ 3 മഴവില്‍ മനോരമയില്‍ രാത്രി 9:00 മണിക്ക് ടെലിക്കാസ്റ്റ് ചെയ്യുന്നു. സീരിയല്‍ പ്രിയപെട്ടവള്‍ ഇനി മുതല്‍ വൈകുന്നേരം 6:00 മണിക്കാവും സംപ്രേക്ഷണം ചെയ്യുക.
ശിവകാര്‍ത്തികേയനും കല്യാണി പ്രിയദർശനും ഒരുമിച്ച തമിഴ് ചിത്രം ” ഹീറോ ” സൂര്യാ ടിവിയില്‍, ശനി വൈകുന്നേരം 6:30 മണിക്ക്.
പൊളിറ്റിക്കല്‍ ത്രില്ലര്‍ സിനിമ സ്റ്റാലിന്‍ ശിവദാസ് ഒരിടവേളയ്ക്ക് ശേഷം സൂര്യാ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്നു, വെള്ളി 03 ജൂലായ് രാവിലെ 09:00 മണിക്ക്.