ഏഷ്യാനെറ്റ് തന്നെ ഏറ്റവും കൂടുതല്‍ മലയാളികള്‍ കാണുന്ന കേരള ടെലിവിഷന്‍ ചാനല്‍
കോവിഡ്-19 മൂലം തടസ്സപ്പെട്ട സീരിയല്‍, മറ്റു പരിപടികള്‍ ഇവയുടെ ഷൂട്ടിംഗ് . സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ട് മലയാളം ചാനലുകള്‍പുരാരംഭിച്ചു കഴിഞ്ഞു. സീരിയലുകള്‍ പുതിയ എപ്പിസോഡുകള്‍ എത്തപ്പെട്ടതോടെ മൊത്തം പോയിന്റ് നിലയില്‍ കാര്യമായ പുരോഗതി നേടുവാന്‍ ഏഷ്യാനെറ്റിനു കഴിയുന്നു. പോയ ആഴ്ച്ചകളില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സൂര്യ ടിവി തങ്ങളുടെ രണ്ടാം സ്ഥാനം തിരിച്ചു പിടിച്ചു. മഴവില്‍ മനോരമ ഫ്ലവേര്‍സ് ടിവിക്കും പിറകില്‍ നാലാം സ്ഥാനത്തേക്ക് നീങ്ങി.
ചാനല്‍ പോയിന്റ് വീക്ക്
Channel | Week 23 | Week 22 | Week 21 | Week 20 |
അമൃത ടിവി | 72 | 79.58 | 84.19 | 86.43 |
ഏഷ്യാനെറ്റ് | 575 | 529.48 | 433.85 | 493.52 |
കൈരളി ടിവി | 121 | 128.51 | 162.01 | 143.58 |
സൂര്യാ ടിവി | 337 | 284.59 | 318.59 | 349.75 |
മഴവില്‍ മനോരമ | 265 | 290.56 | 352.81 | 308.93 |
ഫ്ലവേര്‍സ് ചാനല്‍ | 289 | 258.4 | 280.38 | 284.03 |
സീ കേരളം | 172 | 178.12 | 155.18 | 158.51 |
പുതിയ മലയാളം സീരിയലുകള്‍
ആശാ ശരത് ആദ്യ എപ്പിസോഡില്‍ അതിഥിതാരമായി എത്തുന്ന അമ്മയറിയാതെ ജൂണ്‍ 22 മുതല്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 7:30 മണിക്ക് ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്നു. ഇടവേളയ്ക്കു ശേഷം നടി കീര്‍ത്തി ഗോപിനാഥ് തിരികെയെത്തുന്ന പരമ്പരയില്‍ പ്രമുഖ താരങ്ങള്‍ വേഷമിടുന്നു. ഈ കേരള ടെലിവിഷന്‍ സീരിയല്‍ പുതിയ എപ്പിസോഡുകള്‍ ഡിസ്നി ഹോട്ട് സ്റ്റാര്‍ ആപ്പില്‍ ലഭ്യമാണ്.
സൂര്യ ടിവി പുതുതായി ആരംഭിക്കുന്ന പ്രണയകഥയാണ് നമുക്ക് പാര്‍ക്കുവാന്‍ മുന്തിരിതോപ്പുകള്‍. സൈജു സുകേഷ് ഒരുക്കുന്ന ഈ മലയാള പരമ്പര ജൂണ്‍ 22 ആരംഭിക്കുകയും , തിങ്കള്‍-വെള്ളി വരെ സൂര്യാ ടിവി സംപ്രേക്ഷണം ചെയ്യുകയും ചെയ്യുന്നു. ഇതിന്റെ ഓണ്‍ലൈന്‍ വീഡിയോകള്‍ സണ്‍ നെക്സ്റ്റ് ആപ്പ്ളിക്കേഷനില്‍ കൂടി ലഭിക്കുന്നതാണ്.
സീ കേരളം പരിപാടികള്‍ നേടിയ പോയിന്റ്
പൂക്കാലം വരവായി – 2.87
സത്യ എന്ന പെണ്‍കുട്ടി – 2.00
നീയും ഞാനും – 2.16
ചെമ്പരത്തി – 1.57
സുമംഗലി ഭവ – 1.31
സിന്ദൂരം – 0.78
നാഗിനി – 0.67
തെനാലി രാമന് – 0.64