തിങ്കള്‍ മുതല്‍ വെള്ളിവരെ ദിവസവും രാത്രി 8.30 ആണ് സൂര്യ ടിവിയുടെ പുതിയ സീരിയല്‍ ഇത്തിക്കര പക്കിയുടെ സംപ്രേക്ഷണ സമയം
കായംകുളം കൊച്ചുണ്ണിക്ക് ശേഷം മറ്റൊരു ചരിത്ര സീരിയലുമായി സൂര്യ ടിവി വീണ്ടും മലയാളി പ്രേക്ഷകര്‍ക്ക് സമര്‍പ്പിക്കുന്നു. ഇത്തിക്കര പക്കിയുടെ കഥ അടുത്ത തിങ്കള്‍ മുതല്‍ രാത്രി 8.30 നു സംപ്രേക്ഷണം ആരംഭിക്കുകയാണ്. സുപ്രസിദ്ധ ചലച്ചിത്ര താരം കെ ആര് വിജയ അടക്കമുള്ള താരങ്ങളാണ് ഈ ബിഗ് ബഡ്ജറ്റ് പരമ്പരയ്ക്കായി അണിനിരക്കുന്നത്. പുലിമുരുകന് സിനിമയിലൂടെ പ്രശസ്തതനായ മാസ്റ്റര്‍ അജാസ് ജൂനിയര്‍ പക്കിയുടെ വേഷം കൈകാര്യം ചെയ്യുന്നു. അടുത്തിടെ മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാല്‍ നിവിന്‍ പോളി നായകനായ കായംകുളം കൊച്ചുണ്ണിയില്‍ പക്കിയുടെ വേഷം അവതരിപ്പിച്ചിരുന്നു. എന്റെ മാതാവ് എന്നൊരു സീരിയല്‍ കൂടി ഇതേ ദിനത്തില്‍ സൂര്യ ടിവി ആരംഭിക്കുന്നുണ്ട്, രാത്രി 8 മണിക്കാണ് അത് സംപ്രേക്ഷണം ചെയ്യുന്നത്.
മലയാള മണ്ണിന്റെ വാമൊഴിയിൽ നിന്നും ഒരു വീരപുരുഷൻ, ഇത്തിക്കര പക്കി ജനുവരി 27 മുതൽ , തിങ്കൾ മുതൽ വെള്ളി വരെ, രാത്രി 8.30ന്, നമ്മുടെ സ്വന്തം സൂര്യ ടിവിയിൽ.
അഭിനേതാക്കള്‍
പ്രോജക്റ്റ് ഡയറക്ടര്‍ -എസ് കാര്ത്തികേയന്
എഴുതിയത് – സുഗതന് കണ്ണൂര്‍
സംഭാഷണം – രാജന് കിഴക്കനേലാ
നിര്‍മ്മാണം – ശ്രീ ശരവണ ക്രിയേഷന്‍സ്
ക്യാമറ – സുനീഷ് പാലോട്
എഡിറ്റര്‍ – ഷഫീഖ്
അഭിനയിക്കുന്നവര്‍ – കെ ആര് വിജയ , മനീഷ , മണി മയ്യംപിള്ളി, മുരളി മോഹന്‍ , യോഗി ഖത്രി , ഉഷൈദാ, ഹര്ഷാ , പ്രമീള്‍ എസ് പിള്ള , വഞ്ചിയൂര്‍ പ്രവീണ്‍ കുമാര്‍ , ബൈജു വി കെ തുടങ്ങിയവര്‍.
സൂര്യ ചാനല്‍ പരിപാടികള്‍
04.30 P.M – ഒരു ഭയങ്കര വീട്
05.00 P.M – നിലാപക്ഷി
05.30 P.M – വാത്സല്യം
06.00 P.M – ലവ കുശ
06.30 P.M – അലാവുദ്ധീന്‍
07.30 P.M – ഭദ്ര
08.00 P.M – എന്റെ മാതാവ്
08.30 P.M – ഇത്തിക്കര പക്കി
09.00 P.M – ചോക്കളേറ്റ്
09.30 P.M – ഒരിടത്തൊരു രാജകുമാരി
10.00 P.M – കഥകള്‍ക്കപ്പുറം