ഏഷ്യാനെറ്റ് ടിആര്‍പ്പി ഇടിയുമോ, രജിത് കുമാര്‍ ഫാന്‍സിന് അത് സാധിക്കുമോ
സഹമത്സരാർഥിയുടെ കണ്ണിൽ മുളക് തേച്ചതിന് ബിഗ് ബോസ്സ് മലയാളം സീസൺ 2 റിയാലിറ്റി ഷോയില്‍ നിന്നും ഡോ. രജിത് കുമാറിനെ പുറത്താക്കി. അതിനു ശേഷം അദ്ധേഹത്തിന്റെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ രോഷപ്രകടനം തുടരുകയാണ്, ഏഷ്യാനെറ്റ് ഫേസ് ബുക്ക് പോസ്റ്റുകളില്‍ ആംഗ്രി ബട്ടന് ഇട്ടും, പ്രതിഷേധ കമന്റുകളും നിറയുകയാണ്. ഷോയുടെ അവതാരകന് മോഹന്‍ലാലിനു നേരെയും രജിത് ഫാന്‍സ് തിരിഞ്ഞു കഴിഞ്ഞു.
ബിഗ് ബോസ് ഷോ കാണാതിരിക്കുക എന്നൊരു ക്യാമ്പയിന് തുടങ്ങി വച്ചു കഴിഞ്ഞു അവര്‍ , രണ്ടാം സീസണിലെ 66ആം എപിസോഡ് ആണ് വിവാദത്തിനു കാരണമായ സംഭങ്ങള്‍ അരങ്ങേറിയത്. ബിഗ് ബോസിന് പകരം മഴവില്‍ മനോരമയിലെ കോടീശ്വരന് കാണും എന്നാണ് ആരാധകര്‍ ഭീഷണിപ്പെടുത്തുന്നത്, പുറത്തു വരുന്ന റിപ്പോര്‍ട്ട് പ്രകാരം കോടീശ്വരന് അടുത്ത ആഴ്ച അവസാനിക്കുകയാണ്.
ഏഷ്യാനെറ്റ് ടിആര്‍പ്പി
ടിആര്‍പ്പി ഡാറ്റ ഇന്‍സ്റ്റന്റ് ആയി ലഭിക്കുന്ന ഒന്നല്ല, എല്ലാ വ്യാഴം ദിവസങ്ങളിലാണ് അത് പുറത്തു വരുന്നത്. ഹോളി ആഘോഷം മൂലം ഏറ്റവും ഒടുവില്‍ ബാര്‍ക്ക് റിപ്പോര്‍ട്ട് കഴിഞ്ഞ വെള്ളിയാഴ്ച്ച ആണ് പബ്ലിഷ് ചെയ്തത്. വര്‍ഷങ്ങളായി ഏഷ്യാനെറ്റ് തങ്ങളുടെ മൃഗീയ ഭൂരിപക്ഷം തുടരുന്ന കാഴ്ചയാണ് റേറ്റിങ്ങില്‍. ഒന്നാം സ്ഥാനത്ത് തുടരുന്ന അവര്‍ക്ക് 1000 പോയിന്റുകള്‍ എല്ലാ ആഴ്ചകളിലും ലഭിക്കുന്നു. രണ്ടാം സ്ഥാനത്തുള്ള മഴവില്‍ മനോരമയ്ക്ക് 300 ഇല് താഴെയാണ് മൊത്തം പോയിന്റുകള്‍, മലയാളം സീരിയയലുകള്‍ ആണ് ചാനലിന്റെ ശക്തി. കുടുംബവിളക്ക് , വാനമ്പാടി എന്നിവയാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന പരിപാടി. ബിഗ് ബോസ് എല്ലാ ആഴ്ചയും 11-12 പോയിന്റുകള്‍ ലഭിക്കുന്നു.
ബാര്‍ക്ക് ഏഷ്യാനെറ്റ് റേറ്റിംഗ്
ആഴ്ച |
|||
9 | 8 | 7 | 6 |
1008 | 1034 | 987 | 1021 |
മുകളില്‍ കൊടുത്തിരിക്കുന്നത് ചാനലിന് കഴിഞ്ഞ 4 ആഴ്ചകള്‍ ലഭിച്ച മൊത്തം പോയിന്റ് ആണ്, രജിത് പുറത്തായതിനു ശേഷമുള്ള റിപ്പോര്‍ട്ട് വരിക 26 മാര്‍ച്ച് ദിവസം ആകും. ചുരുക്കം ചില വീടുകളില്‍ സ്ഥാപിച്ചിട്ടുള്ള ബാര്‍ക്ക് മീറ്ററുകളില്‍ നിന്നാണ് റേറ്റിംഗ് ഡാറ്റ എടുക്കുന്നത്. ആരാധകരുടെ രോഷപ്രകടനം എത്രത്തോളം ഏഷ്യാനെറ്റ് ടിആര്‍പ്പിയെ ബാധിക്കും എന്ന് കാത്തിരുന്നു കാണാം, ബിഗ് ബോസ് പരിപാടിക്ക് മുന്‍പും ഏഷ്യാനെറ്റ് ഇത്രത്തോളം പോയിന്റുകള്‍ നേടിയിരുന്നു. അമ്മഅറിയാതെ എന്നൊരു സീരിയല്‍ ചാനല്‍ 30 മാര്‍ച്ച്, തിങ്കള്‍-വെള്ളി വരെ വൈകുന്നേരം 8.30 നു ആരംഭിക്കുകയാണ്.