ഏറ്റവും പ്രചാരമുള്ള മലയാളം ടിവി ചാനല്‍, പരിപാടികള്‍ – ബാര്‍ക്ക് ടിആര്‍പ്പി ഡാറ്റ
29 ഫെബ്രുവരി മുതല്‍ 6 മാര്‍ച്ച് വരെയുള്ള കാലയളവില്‍ മലയാളം ടിവി ചാനലുകള്‍ നേടിയ റേറ്റിംഗ് , സീരിയലുകള്‍, സിനിമകള്‍, കോമഡി ഷോകള്‍ , റിയാലിറ്റി ഷോകള്‍ എന്നിവ നേടിയ ടിആര്‍പ്പി ആണ് ഇന്ന് പുറത്തു വന്നത്. പോയ വാരത്തില്‍ നിന്നും കാര്യമായ വ്യത്യാസം ചാനല്‍ ടോപ്പ് ലിസ്റ്റില്‍ സംഭവിച്ചിട്ടില്ല. ഏഷ്യാനെറ്റ് തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ്, രണ്ടാം സ്ഥാനത്ത് മഴവില്‍ മനോരമ നിലയുറപ്പിച്ചു. ടോപ് സിംഗര്‍ പരിപാടിയുടെ സെമി ഫൈനല്‍, ഫൈനല്‍ സംപ്രേക്ഷണം ഫ്ലവേര്‍സ് ടിവിക്ക് റേറ്റിങ്ങില്‍ ഇനിവരുന്ന ദിവസങ്ങളില്‍ കുതിപ്പു നല്‍കിയേക്കും.
ടിആര്‍പ്പി കേരളം
ചാനല്‍ | ആഴ്ച | ||
9 | 8 | 7 | |
ഏഷ്യാനെറ്റ് | 1008 | 1034 | 987 |
മഴവില്‍ മനോരമ | 292 | 267 | 288 |
ഫ്ലവേര്‍സ് | 225 | 236 | 256 |
സൂര്യാ ടിവി | 182 | 211 | 191 |
സീ കേരളം | 185 | 195 | 205 |
കൈരളി ടിവി | 138 | 131 | 126 |
ഏഷ്യാനെറ്റ് പ്ലസ് | ലഭ്യമല്ല | ലഭ്യമല്ല | ലഭ്യമല്ല |
ഏഷ്യാനെറ്റ് മൂവിസ് | ലഭ്യമല്ല | ലഭ്യമല്ല | ലഭ്യമല്ല |
സൂര്യാ മൂവിസ് | ലഭ്യമല്ല | ലഭ്യമല്ല | ലഭ്യമല്ല |
അമൃത ടിവി | 53 | 51 | 51 |
കേരള ചാനല്‍
ജീവിതനൗക (മഴവില്‍ മനോരമ പരമ്പര), ഫണ്ണി നൈറ്റ്‌സ് വിത്ത് പേളി മാണി (സീ കേരളം) എന്നിവയാണ് പുതുതായി ആരംഭിക്കുന്ന മലയാളം ടിവി പരിപാടികള്‍. നാഗകന്യക സീസണ്‍ 4 , യദു നന്ദനം എന്നീ സീരിയലുകള്‍ സൂര്യ ടിവി ഉടന്‍ സംപ്രേക്ഷണം ആരംഭിക്കും. ഭാഗ്യജാതകം പരമ്പരയുടെ ലാസ്റ്റ് എപ്പിസോഡ് , അനുരാഗം സീരിയലിനു ലഭിക്കുന്ന സമയമാറ്റം എന്നിവയാണ് മഴവില്‍ മനോരമ ചാനല്‍ അപ്ഡേറ്റ് . ഹോട്ട് സ്റ്റാര്‍ അപ്പ് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാര്‍ എന്ന് പുനര്‍ നാമകരണം ചെയ്യപ്പെട്ടു.
ഐഎസ്എല്‍ ഫൈനല്‍ സംപ്രേക്ഷണം പ്ലസില്‍ എന്നിവയാണ് ഏഷ്യാനെറ്റുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങള്‍. ബിഗ് ബോസ് 2 മലയാളം എല്ലാ ദിവസവും 9 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നത് ചാനലിന്‍റെ മൊത്തം ടിആര്‍പ്പിയില്‍ ഗണ്യമായ നേട്ടം ഉണ്ടാക്കും. ബിഗ് ബോസ് നോമിനേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ പാഷാണം ഷാജി , അമൃത-അഭിരാമി, ആര്‍ ജെ രഘു, ദയ അശ്വതി , രേഷ്മ രാജന്‍ എന്നിവരാണ് , ബിഗ് ബോസ് 2 വോട്ടിംഗ് ചെയ്യാന്‍ ഹോട്ട് സ്റ്റാര്‍ ആപ്പ് ഉപയോഗപ്പെടുത്താം.