സൂര്യ ടിവിയെ വീണ്ടും മറികടന്നു , സീ കേരളം ചാനല്‍ പരിപാടികള്‍ നേടിയ റേറ്റിംഗ്
സിന്ദൂരം സീരിയലിനു സമയമാറ്റം സംഭവിച്ചിട്ടും അതിന്റെ റേറ്റിംഗ് കുറയുന്നില്ല, കുംകും ഭാഗ്യയുടെ മലയാളം മൊഴിമാറ്റത്തെ ഇരുകൈയ്യും നീട്ടിയാണ് കേരള ടിവി പ്രേക്ഷകര്‍ സ്വീകരിച്ചത്. ടോട്ടല്‍ പോയിന്റില്‍ ഒരിക്കല്‍ കൂടി സൂര്യ ടിവിയെ മറികടന്ന ചാനല്‍ ഈ വാരം 9 പോയിന്റുകള്‍ അധികം നേടി. നീയും ഞാനും രണ്ടാമത്തെ ആഴ്ച പോയിന്റ് നില മെച്ചപ്പെടുത്തി, 3 പോയിന്റ് അടുത്ത് കിട്ടിയിരുന്ന ചെമ്പരത്തി പക്ഷെ 2.2 ആണ് ഈ വാരത്തില്‍ നേടിയത്.
സരിഗമപ പുതിയ സമയത്തില്‍
മഞ്ചു വാര്യർ നായികയായ പ്രതി പൂവന് കോഴി സിനിമയുടെ പ്രീമിയര്‍ ഷോ ഉടന്‍ തന്നെ ഉണ്ടാവുന്നതാണ്, പ്രോമോകള്‍ കാണിച്ചു തുടങ്ങി.പൂക്കാലം വരവായി , സുമംഗലി ഭവ തുടങ്ങിയ പരമ്പരകള്‍ പോയ വാരത്തേക്കാള്‍ മികച്ച പ്രകടനം കാഴ്ച വെക്കുകയുണ്ടായി. സീ 5 മൊബൈല്‍ ആപ്പില്‍ അപ്ലോഡ് ചെയ്യപ്പെടുന്ന ഓണ്‍ലൈന്‍ വീഡിയോകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
പൊട്ടിച്ചിരിയുടെ പൊടിപൂരമൊരുക്കാൻ പുതിയ ഷോയുമായി പേർളി എത്തുന്നു, ഫണ്ണി നൈറ്റ്സ് വിത്ത് പേർളി മാണി, സീ കേരളം ചാനല്‍ ആരംഭിക്കുന്ന പരിപാടി.
സീരിയല്‍ റേറ്റിംഗ്
പരമ്പര/ഷോ | ആഴ്ച്ച | |
7 | 6 | |
സിന്ദൂരം | 1.11 | 1.26 |
ചെമ്പരത്തി | 2.22 | 2.41 |
സ്വാതി നക്ഷത്രം ചോതി | 0.67 | 0.89 |
സത്യ എന്ന പെണ്‍കുട്ടി | 1.91 | 2.04 |
കബനി | 1.27 | 1.44 |
പൂക്കാലം വരവായി | 2.18 | 1.63 |
സുമംഗലി ഭവ | 1.05 | 0.95 |
നീയും ഞാനും | 1.72 | 1.30 |
സരിഗമപ കേരളം | 1.81 | 1.38 |