350 എപ്പിസോഡുകൾ പൂർത്തിയാക്കുന്ന പരമ്പര ” ചെമ്പനീർ പൂവ് ” – ൽ ഇനി പൊങ്കൽ ആഘോഷങ്ങളും

പ്രണയത്തിന്റെ ആർദ്രതയും കുടുംബാംഗങ്ങൾ തമ്മിലുള്ള മത്സരങ്ങളും പ്രമേയമാക്കിയ ജനപ്രീയപരമ്പര ” ചെമ്പനീർ പൂവ് ” ഏഷ്യാനെറ്റിൽ 350 എപ്പിസോഡുകൾ വിജയകരമായി പൂർത്തിയാക്കുന്നു.

Chempaneer Poovu 350 Episodes
Chempaneer Poovu 350 Episodes

സച്ചിയും രേവതിയും തമ്മിലുള്ള ദാമ്പത്യത്തിന്റെ ദൃഢതയും അമ്മായിഅമ്മ പോരും ജേഷ്ടാനുജന്മാർ തമ്മിലുള്ള സംഘർഷങ്ങളും മരുമക്കൾ തമ്മിലുള്ള മത്സരങ്ങളും നിറഞ്ഞ ” ചെമ്പനീർ പൂവ് ” ഇനി പൊങ്കൽ ആഘോഷങ്ങളുടെ തിരക്കിലേക്ക്.

അമ്മായിയമ്മയുടെ നിര്ബന്ധത്തിനുവഴങ്ങി സിനിമാമോഹിയായ ബീരാനെന്ന ഇറച്ചിവെട്ടുകാരനെ അമ്മാവനായി ശ്രുതി പൊങ്കലിന് കൊണ്ടുവരുമ്പോൾ ഉണ്ടാകുന്ന സംഘർഷഭരിതമായ നർമ്മമുഹൂര്തങ്ങളിലൂടെ പരമ്പര കടന്നുപോകുന്നു.ശ്രുതിയുടെ കള്ളത്തരം കണ്ടുപിടിക്കുമോ ?.

ചെമ്പനീർ പൂവ് ” ഏഷ്യാനെറ്റിൽ തിങ്കൾ മുതൽ ഞായർ വരെ രാത്രി 7.30 ന് സംപ്രേക്ഷണം ചെയ്യുന്നു.

Chembaneer Poovu Serial Cast
Chembaneer Poovu Serial Cast
കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment